Tuesday, January 11, 2011

നഗ്നന്‍...

എന്റെ
നഷ്ടങ്ങള്‍
എന്റേതു മാത്രമാണെന്നും
ആ നഷ്ടത്തിന്റെ
മുകളിലേക്ക്
എന്നും കല്ലുരുട്ടി കയറ്റുന്ന
ഭ്രാന്തനണ് ഞാനെന്നും
പറയേണ്ട ആവശ്യം
എനിക്കില്ല...

എന്റെ
നഷ്ടങ്ങള്‍
നിന്റെ മേഘങ്ങളെ
ഇരുണ്ടു കൂടിച്ച്
എന്റെ
മരുഭൂമിയില്‍ പെയ്യാതെ
പോയ മഴ പോലെയെന്നതിനാല്‍
നീയും എന്റെ
നഷ്്ടത്തിന്റെ ഭാഗമാകുന്നു...
എന്റെ നഷ്ടങ്ങള്‍
നിറങ്ങളുള്ളതാണ്
എന്റെ ഷ്ടങ്ങള്‍
ഗന്ധം വഹിക്കുന്നു...
എന്റെ നഷ്ടങ്ങള്‍
മറ്റുള്ളവരുടെ നഷ്ടങ്ങള്‍ക്കിടയില്‍
പ്രൗഡിയോടെ തലയുയര്‍ത്തുന്നു

സൗഹൃദത്തില്‍ നിന്നു പ്രണയവും
പ്രണയത്തില്‍ നിന്ന്്്
നഷ്ടവും ഉണ്ടായതിന്റെ
രസതന്ത്രം
കടല്‍ നീരാവിയാകുകയും
നീരാവി മേഘമാകുകയും
മേഘം മഴയാകുകയും
ചെയ്യുന്നത്് പോലെ
എന്ന്്് പരയുന്ന സുഹൃത്തെ
മഴ ഒടുക്കം പെയ്‌തൊഴിയും
എന്നിട്ടുമെന്തെ
ഈ നഷ്്്ടത്തിന്റെ
ജലഭാരം പെയ്‌തൊഴിയാത്തത്്
എന്നറിയാന്‍
കൊതിയാകുന്നു

നഷ്ടങ്ങള്‍ എനിക്കു മാത്രമല്ലാ
എന്ന വാക്കില്‍ തരിച്ചിരിക്കുന്നില്ല...

ജീവിതത്തിന്റെ
അഞ്ചാം കാലത്തില്‍
താളം തെറ്റിയ കൊട്ടുകാരന്റെ നിരാശയും
പ്രണയം
ഞരമ്പു മുറിച്ച്
മരണം വരിച്ച സുഹൃത്തിന്റെ
നിരാശയും
ഞാ്ന്‍ നഷ്ടങ്ങളെ
പറ്റി ആലേചിക്കുന്നില്ല
കാരണം ഞ്ാന്‍
നഷ്്ടമുള്ളവര്‍ക്കിടയില്‍
രാജാവാണ്...
നഷ്ടരാജ്യങ്ങളുടെ രാജാവ്....