Wednesday, November 7, 2012

പരപ്പ്‌


എനിക്കും പ്രണയത്തിനും ഇടക്ക്
മഹാപ്രളയം
അവളവിടേയും
ഞാന്‍ ഇവിടേയും
ഒറ്റപ്പെട്ടു പോയിരിക്കുന്നു

എനിക്കും
സ്വപ്‌നത്തിനും ഇടക്ക്
വലിച്ചുകെട്ടിയ
ആ ചെമ്പുകമ്പി നഷ്ടമായിരിക്കുന്നു
അതുകാരണം എനിക്കെന്റെ
സ്വപ്‌നത്തിന്റെ
സപന്ദനം വ്യക്തമാകുന്നില്ല

എനിക്കും
കൂട്ടുകാര്‍ക്കും ഇടയില്‍
നീണ്ട ഒരു ചെമ്മണ്‍പാത
ഇരുവശവും
പച്ച വയല്‍
ഒരരികത്തു കൂടെ
പരലും നെറ്റികണ്ണനും തിമിര്‍ക്കുന്ന കൈതോട്
പാതനീണ്ടു നിണ്ട്
അങ്ങ് കുന്നോളം...