Sunday, February 26, 2012

ഇഷ്ടക്കേട്‌



വരികള്‍ എന്നെ അസ്വസ്ഥമാക്കുന്നു
അത് എന്നെ 
മുന്നിലേക്കെത്താന്‍
പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു
നീ തീവണ്ടി പോലെ
സ്വപ്‌നലോകത്തേക്ക് പായുമ്പോള്‍
പാളങ്ങള്‍ പോലെ
വരികള്‍
എന്റെ കഴുത്ത് ഞെരിച്ചു കൊല്ലുന്നു

യാത്രകള്‍
അലസമാകുമ്പോള്‍ നമ്മള്‍
മനസ്സുകൊണ്ട്
മറ്റൊരു യാത്ര പോകുന്നു
ഉറക്കത്തില്‍
നല്ല സ്വപ്‌നങ്ങള്‍ കാണാന്‍
തന്ത്രപൂര്‍വ്വം
നിന്നൊട് ഉമ്മകള്‍
ഇരന്നു വാങ്ങുന്നു

കുലുങ്ങി കുലുങ്ങി
നമ്മള്‍ നടത്തുന്നയാത്ര
ശേഷം
ക്ഷീണിച്ച്
ഇറങ്ങി നടക്കുന്ന
തവണ്ടിയാപ്പീസ്
കാത്തുനില്‍ക്കുന്ന
വെളുത്ത ഷര്‍ട്ടിട്ട ഒരാള്‍

'എന്താ ഒരു മൗനം'

എനിക്ക്
എന്റെ സ്വര്‍ഗ്ഗം
നഷ്ടപ്പെട്ടു
വരിനിന്ന്
വാതില്‍ക്കലെത്തിയപ്പൊളേക്കും
തടഞ്ഞുവീണ്
എന്റെ സ്വര്‍ഗ്ഗം നഷ്ടമാക്കി

വരികള്‍ എനിക്ക് വെറുപ്പാണ്
എന്നെ ഒന്നാമനാകാന്‍
പ്രകോപിപ്പിക്കുകയും
അത് എന്റെ സ്വര്‍ഗ്ഗം നഷ്ടമാക്കുകയും
ചെയ്യുന്നു