Thursday, December 8, 2011
Monday, December 5, 2011
ബെന്നി
ബെന്നി
ഒരു സംഭവമാണ്
ഇടയ്ക്ക്
ഭാവപ്രകടനത്തോടെയുള്ള
സംഭാഷണം
ഞങ്ങള്‍ എല്ലാവരും
ഓര്‍ത്തു ചിരിക്കാറുണ്ട്...
ബെന്നി
ഏട്ടനാവേണ്ടിടത്ത്
വലിയേട്ടനും
സുഹൃത്താകേണ്ടിടത്ത്
ഉറ്റ സുഹൃത്തുമാകും...
ബെന്നിയുടെ മുറിയില്‍ ചെന്ന്
ബിയര്‍ നുരക്കൊപ്പം
'സ്വപ്‌നങ്ങള്‍ എങ്ങെന്റെ
സ്വര്‍ഗ്ഗങ്ങള്‍ എങ്ങവകള്‍...'
എന്നു നീട്ടിപാടാന്‍
ഒരുപാടിഷ്ടമുണ്ട്...
ബെന്നി കറുത്തിട്ടാണ്
പക്ഷെ വെളുക്കെ ചിരിക്കുന്ന ബെന്നി
എന്നും ഒരു പ്രചോദനമാണ്...
ബെന്നി നീട്ടി വലിക്കുകയും
കവിത പാടുകയും ചെയ്ത്
പ്രണയത്തിലേക്ക് ഇറങ്ങി പോകാറുണ്ട്
ബെന്നി ബെന്നി എന്നു പറഞ്ഞ്
ഞങ്ങളൊക്കെ കൂട്ടു കൂടാന്‍
ഓടി വരാറുണ്ട്
ബെന്നി ഒരു കേന്ദ്രമാണ്
ഞങ്ങളുടെ തീരമാണ്
ആരുടേയും അടുത്ത് നിന്നും കിട്ടാത്ത
ഒരു താങ്ങാണ്
ബെന്നി ചിരിക്കുന്നു
വെളുക്കെ ചിരിക്കുന്നു
കൂടെ ഞങ്ങളും....Friday, December 2, 2011
ആദ്യപ്രണയം
വിപ്ലവം മൂത്ത് നടന്ന കാലത്ത്
തലക്കകത്തേക്ക്
വല്ലതും കയറാന്‍
പാഠപുസ്തകം വായിച്ചു കൊണ്ട്
അടുത്തിരുന്ന ഒരുത്തി...
അവള്‍ പോയതിനു ശേഷം
നല്ല ചോറും കറിയും
പരീക്ഷയിലെ പാട്ടും പാടി
കൊതിപ്പിച്ച വേറൊരുത്തി...
ബോധനശാസ്ത്രത്തിന്റെ
തന്ത്രങ്ങള്‍ പയറ്റുമ്പോള്‍
ചാര്‍ട്ടുകളില്‍ മാര്‍ജിന്‍ വരച്ച്
എന്നെ സഹായിച്ച മറ്റൊരുത്തി...
പ്രണയിക്കാനാവില്ലെന്നു പറഞ്ഞ്
പറിഞ്ഞു പോരുമ്പോഴും
ചേര്‍ത്തു പിടിച്ച് പ്രണയിക്കുന്ന
മറ്റൊരുതരക്കാരി...
ഓരോരുത്തിമാര്‍
ഋതുക്കള്‍ പോലെ
പൂക്കുകയും കൊഴിയുകയും
ചെയ്യുമ്പോഴും
എന്റെ യാത്ര
മെഗല്ലന്റെ കപ്പല്‍യാത്ര പോലെ
തുടങ്ങിയിടത്ത് എത്തുന്നു
ആദ്യപ്രണയം
മറുപക്ഷമില്ലാത്ത
രാഷ്ട്രീയപാര്‍ട്ടി പോലെ
ധ്വംസിച്ചു കൊണ്ടിരിക്കുന്നു....Sunday, July 31, 2011
15-7-11
നിശബ്ദനാണു ഞാന്‍ ഇപ്പോള്‍
എനിക്കു ചുറ്റും കറങ്ങുന്ന
പല്‍ചക്രങ്ങളുടെ സംഗീതം
കേള്‍ക്കുന്നതോടൊപ്പം
അതില്‍ കൈ കുരുങ്ങാതെ
ഇരിക്കാനും ശ്രദ്ധിക്കണം
ചക്രങ്ങള്‍ കറങ്ങി കൊണ്ടിരിക്കുന്നു
നിശബ്ദത സിന്തറ്റിക്ക് ട്രാക്കു പോലെ
നിവര്‍ന്നു കിടക്കുമ്പോളും
ഓടി മുഴുമിക്കാന്‍ എനിക്കാവുന്നില്ല
സതീര്‍ത്ഥ്യന്‍
തോളില്‍ തട്ടി മുന്നോട്ട് മുന്നോട്ട്
എന്ന് പറയുന്നു
മഴ പെയ്‌തൊഴിയുകയും
മരംപെയ്യുകയും ചെയ്തു
ഇപ്പോള്‍ ജനല്‍ ചില്ലില്‍
ചെറിയൊരു ചാറ്റല്‍ മഴയുടെ
ചറ പറ ശബ്ദം...
ഞാന്‍ ഒരു തിരിച്ചു വരവിന്
തയ്യാറെടുക്കുകയാണ്
വാക്കുകളില്‍ നിന്നും
വാക്കുകളിലേക്കും
വരികളില്‍ നിന്നും വരികളിലേക്കും
ഒരു ട്രിപ്പീസുകളിക്കാരനെ പോലെ....
എനിക്കു ചുറ്റും കറങ്ങുന്ന
പല്‍ചക്രങ്ങളുടെ സംഗീതം
കേള്‍ക്കുന്നതോടൊപ്പം
അതില്‍ കൈ കുരുങ്ങാതെ
ഇരിക്കാനും ശ്രദ്ധിക്കണം
ചക്രങ്ങള്‍ കറങ്ങി കൊണ്ടിരിക്കുന്നു
നിശബ്ദത സിന്തറ്റിക്ക് ട്രാക്കു പോലെ
നിവര്‍ന്നു കിടക്കുമ്പോളും
ഓടി മുഴുമിക്കാന്‍ എനിക്കാവുന്നില്ല
സതീര്‍ത്ഥ്യന്‍
തോളില്‍ തട്ടി മുന്നോട്ട് മുന്നോട്ട്
എന്ന് പറയുന്നു
മഴ പെയ്‌തൊഴിയുകയും
മരംപെയ്യുകയും ചെയ്തു
ഇപ്പോള്‍ ജനല്‍ ചില്ലില്‍
ചെറിയൊരു ചാറ്റല്‍ മഴയുടെ
ചറ പറ ശബ്ദം...
ഞാന്‍ ഒരു തിരിച്ചു വരവിന്
തയ്യാറെടുക്കുകയാണ്
വാക്കുകളില്‍ നിന്നും
വാക്കുകളിലേക്കും
വരികളില്‍ നിന്നും വരികളിലേക്കും
ഒരു ട്രിപ്പീസുകളിക്കാരനെ പോലെ....
1-8-11
നിശബ്ദനായ
എനിക്കും
നിശബ്ദയായ അവള്‍ക്കും
ഇടയിലൂടെ
സൗപര്‍ണിക
ഒഴുകി കൊണ്ടിരുന്നു...
എന്റെ നിലാവെന്നും
എന്റെ ചന്ദ്രനെന്നും
ഞങ്ങള്‍ പരസ്പരം
പേരുകള്‍
പങ്കുവെച്ചു...
നിനക്കും
നീതന്ന സ്വപ്‌നങ്ങള്‍ക്കും
സൗഹൃദത്തിനും
നന്ദി..
ഞാന്‍ ഓര്‍മ്മപുസ്തകത്തില്‍
നിനക്കുകരുതിയ
താളുകള്‍
തികയാതെ വന്നിരിക്കുന്നു.
ഞാന്‍ നീ എന്ന
വാക്കുകള്‍ക്കിടയിലൂടെ
മഴക്കുരുവികള്‍
പറന്നപോകുന്നു..
മഴനനഞ്ഞ
ഒരുച്ച നേരത്തിന്റെ
ഓര്‍മകളോടെ
ഞാന്‍ നിന്റെ സുഹൃത്തായി
ഇപ്പോഴും..
Tuesday, January 11, 2011
നഗ്നന്‍...
എന്റെ
നഷ്ടങ്ങള്‍
എന്റേതു മാത്രമാണെന്നും
ആ നഷ്ടത്തിന്റെ
മുകളിലേക്ക്
എന്നും കല്ലുരുട്ടി കയറ്റുന്ന
ഭ്രാന്തനണ് ഞാനെന്നും
പറയേണ്ട ആവശ്യം
എനിക്കില്ല...
എന്റെ
നഷ്ടങ്ങള്‍
നിന്റെ മേഘങ്ങളെ
ഇരുണ്ടു കൂടിച്ച്
എന്റെ
മരുഭൂമിയില്‍ പെയ്യാതെ
പോയ മഴ പോലെയെന്നതിനാല്‍
നീയും എന്റെ
നഷ്്ടത്തിന്റെ ഭാഗമാകുന്നു...
എന്റെ നഷ്ടങ്ങള്‍
നിറങ്ങളുള്ളതാണ്
എന്റെ ഷ്ടങ്ങള്‍
ഗന്ധം വഹിക്കുന്നു...
എന്റെ നഷ്ടങ്ങള്‍
മറ്റുള്ളവരുടെ നഷ്ടങ്ങള്‍ക്കിടയില്‍
പ്രൗഡിയോടെ തലയുയര്‍ത്തുന്നു
സൗഹൃദത്തില്‍ നിന്നു പ്രണയവും
പ്രണയത്തില്‍ നിന്ന്്്
നഷ്ടവും ഉണ്ടായതിന്റെ
രസതന്ത്രം
കടല്‍ നീരാവിയാകുകയും
നീരാവി മേഘമാകുകയും
മേഘം മഴയാകുകയും
ചെയ്യുന്നത്് പോലെ
എന്ന്്് പരയുന്ന സുഹൃത്തെ
മഴ ഒടുക്കം പെയ്‌തൊഴിയും
എന്നിട്ടുമെന്തെ
ഈ നഷ്്്ടത്തിന്റെ
ജലഭാരം പെയ്‌തൊഴിയാത്തത്്
എന്നറിയാന്‍
കൊതിയാകുന്നു
നഷ്ടങ്ങള്‍ എനിക്കു മാത്രമല്ലാ
എന്ന വാക്കില്‍ തരിച്ചിരിക്കുന്നില്ല...
ജീവിതത്തിന്റെ
അഞ്ചാം കാലത്തില്‍
താളം തെറ്റിയ കൊട്ടുകാരന്റെ നിരാശയും
പ്രണയം
ഞരമ്പു മുറിച്ച്
മരണം വരിച്ച സുഹൃത്തിന്റെ
നിരാശയും
ഞാ്ന്‍ നഷ്ടങ്ങളെ
പറ്റി ആലേചിക്കുന്നില്ല
കാരണം ഞ്ാന്‍
നഷ്്ടമുള്ളവര്‍ക്കിടയില്‍
രാജാവാണ്...
നഷ്ടരാജ്യങ്ങളുടെ രാജാവ്....
നഷ്ടങ്ങള്‍
എന്റേതു മാത്രമാണെന്നും
ആ നഷ്ടത്തിന്റെ
മുകളിലേക്ക്
എന്നും കല്ലുരുട്ടി കയറ്റുന്ന
ഭ്രാന്തനണ് ഞാനെന്നും
പറയേണ്ട ആവശ്യം
എനിക്കില്ല...
എന്റെ
നഷ്ടങ്ങള്‍
നിന്റെ മേഘങ്ങളെ
ഇരുണ്ടു കൂടിച്ച്
എന്റെ
മരുഭൂമിയില്‍ പെയ്യാതെ
പോയ മഴ പോലെയെന്നതിനാല്‍
നീയും എന്റെ
നഷ്്ടത്തിന്റെ ഭാഗമാകുന്നു...
എന്റെ നഷ്ടങ്ങള്‍
നിറങ്ങളുള്ളതാണ്
എന്റെ ഷ്ടങ്ങള്‍
ഗന്ധം വഹിക്കുന്നു...
എന്റെ നഷ്ടങ്ങള്‍
മറ്റുള്ളവരുടെ നഷ്ടങ്ങള്‍ക്കിടയില്‍
പ്രൗഡിയോടെ തലയുയര്‍ത്തുന്നു
സൗഹൃദത്തില്‍ നിന്നു പ്രണയവും
പ്രണയത്തില്‍ നിന്ന്്്
നഷ്ടവും ഉണ്ടായതിന്റെ
രസതന്ത്രം
കടല്‍ നീരാവിയാകുകയും
നീരാവി മേഘമാകുകയും
മേഘം മഴയാകുകയും
ചെയ്യുന്നത്് പോലെ
എന്ന്്് പരയുന്ന സുഹൃത്തെ
മഴ ഒടുക്കം പെയ്‌തൊഴിയും
എന്നിട്ടുമെന്തെ
ഈ നഷ്്്ടത്തിന്റെ
ജലഭാരം പെയ്‌തൊഴിയാത്തത്്
എന്നറിയാന്‍
കൊതിയാകുന്നു
നഷ്ടങ്ങള്‍ എനിക്കു മാത്രമല്ലാ
എന്ന വാക്കില്‍ തരിച്ചിരിക്കുന്നില്ല...
ജീവിതത്തിന്റെ
അഞ്ചാം കാലത്തില്‍
താളം തെറ്റിയ കൊട്ടുകാരന്റെ നിരാശയും
പ്രണയം
ഞരമ്പു മുറിച്ച്
മരണം വരിച്ച സുഹൃത്തിന്റെ
നിരാശയും
ഞാ്ന്‍ നഷ്ടങ്ങളെ
പറ്റി ആലേചിക്കുന്നില്ല
കാരണം ഞ്ാന്‍
നഷ്്ടമുള്ളവര്‍ക്കിടയില്‍
രാജാവാണ്...
നഷ്ടരാജ്യങ്ങളുടെ രാജാവ്....
Subscribe to:
Posts (Atom)





