Sunday, July 31, 2011

1-8-11

നിശബ്ദനായ
എനിക്കും
നിശബ്ദയായ അവള്‍ക്കും
ഇടയിലൂടെ
സൗപര്‍ണിക
ഒഴുകി കൊണ്ടിരുന്നു...

എന്റെ നിലാവെന്നും
എന്റെ ചന്ദ്രനെന്നും
ഞങ്ങള്‍ പരസ്പരം
പേരുകള്‍
പങ്കുവെച്ചു...

നിനക്കും
നീതന്ന സ്വപ്‌നങ്ങള്‍ക്കും
സൗഹൃദത്തിനും
നന്ദി..

ഞാന്‍ ഓര്‍മ്മപുസ്തകത്തില്‍
നിനക്കുകരുതിയ
താളുകള്‍
തികയാതെ വന്നിരിക്കുന്നു.
ഞാന്‍ നീ എന്ന
വാക്കുകള്‍ക്കിടയിലൂടെ
മഴക്കുരുവികള്‍
പറന്നപോകുന്നു..

മഴനനഞ്ഞ
ഒരുച്ച നേരത്തിന്റെ
ഓര്‍മകളോടെ
ഞാന്‍ നിന്റെ സുഹൃത്തായി
ഇപ്പോഴും..

1 comment:

  1. Casino City Online Review | Claim your Welcome Bonus
    Casino City is one winwinbet of the best online 가입머니 주는 사이트 casinos 벳 365 우회 주소 offering casino games. They 에이스 포커 are powered by TopGame software and have had the opportunity to play for decades. Rating: 4.6 · ‎Review 사다리 사이트 by Casino Sites

    ReplyDelete