Thursday, June 20, 2013

ഇടവഴി

നസ്സുകൊണ്ട് ചെയ്ത യാത്ര
വഴിയില്‍ പെയ്ത മഴയ്ക്കും
കൊണ്ട തണുത്ത കാറ്റിനും
ഒരേ സ്വരം-ഗന്ധം.
അടുത്തിരുന്ന്
തോളില്‍ തലചായ്ച്ച്
ചിരിച്ച്-ചിരിപ്പിച്ച്
കഥപറഞ്ഞ്
മനസ്സുകൊണ്ട് ചെയ്ത യാത്ര...
വഴിയില്‍ പെയ്ത മഴയ്ക്കും
കൊണ്ട തണുത്ത കാറ്റിനും
ഒരേ നിറം-പ്രണയം.
കൈ പിടിച്ച് ആശ്വസിപ്പിച്ച്
നെറ്റിയില്‍ കൈവെച്ച്
വിശന്ന്-മയങ്ങി
അപ്പോള്‍ മുതല്‍
ഇപ്പോള്‍ വരെ
പ്രണയം തിമിരമാണ്
ഉന്‍മത്തമാണ്
ചോരയാണ്
കനലാണ്...
പ്രണയം കെട്ടുപോകുന്ന മഴ
മഴയത്ത് കുതിര്‍ന്ന ഒരു മനസ്സ്
നീട്ടിപ്പിടിച്ച വിരല്‍
വരണ്ട്ചുകന്ന കണ്ണ്
പിന്നെ,
ബ്ലേഡുകൊണ്ട്
കീറിയെടുത്ത
കരളുകാണാന്‍...

വന്നാല്‍ മതി
ഇവിടെ ഞാനുണ്ടാകും...