മാഷ് എഴുതി തുടങ്ങിയത് വിദ്യാര്‍ത്ഥിയായ കാലത്തായിരുന്നുവല്ലോ. ഇപ്പോഴത്തെ വിദ്യാര്‍ത്ഥിക്ക് താങ്കളുടെ കാലത്ത് ഉണ്ടായിരുന്ന ഒരു അനുഭവ ത്തിന്റെ തീഷ്ണത നഷ്ടമാണ് എന്ന് തോന്നിയിട്ടുണ്ടോ?
അത് നമ്മള്‍ ജീവിച്ചുപോരുന്ന ചരിത്ര മുഹൂര്‍ത്തങ്ങളുടെ സവിശേഷതകളാണ്. ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്ന അറുപതുകളുടെ കാലത്ത് ഒരു വലിയ ജീവിത വീക്ഷണം രൂപപ്പെടുത്താന്‍ പറ്റിയ ഒരു പറ്റം പ്രസ്ഥാനങ്ങളുടെ കാലം ആയി രുന്നു. അവിഭക്തമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അക്കാലത്ത് ഉണ്ടായിരുന്നു. പൊതുവേ പുരോഗമനപരമായ ഒരു ജീവിതവീക്ഷണത്തിന് മുന്‍കൈയ്യെടുത്ത ഒരു കാലമായിരുന്നുഅത്. പുതിയ സമൂഹത്തില്‍ പുതിയ പ്രസ്ഥാനങ്ങളുടെ പുതിയ പ്രതിഷേധ രീതികള്‍ എന്നിവ വളര്‍ന്നു വന്ന ഒരു കാലംകൂടിയായിരുന്നു. അത് വളരെ സര്‍ഗ്ഗാത്മകമായ സൃഷ്ട്യുന്‍മുഖമായ ഒരു കാലം കൂടിയായിരുന്നു അത്. ക്യാമ്പസുകള്‍ അക്കാലത്ത് വളരെ സജീവമായിരുന്നു. ആ ക്യാമ്പസ്ജീവിതത്തിന്റെഉശിരുംഉന്മേഷവുംഒക്കെതന്നെഇന്ന്‌വളരെയധികംകുറഞ്ഞുപോയിട്ടില്ലേ എന്ന ഒരു സംശയം പുതിയ ക്യാമ്പസുകള്‍ കാണുമ്പോള്‍വാസ്തവത്തില്‍ തോന്നിയിട്ടുണ്ട്. അക്കാലത്ത് വിദ്യാര്‍ത്ഥികളെ യോജിപ്പിക്കുവാന്‍ ഒരു ശ്രമമുണ്ടായിരുന്നു ഒരു വശത്ത് പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പോവുകഅതേസമയം തന്നെ അടിസ്ഥാനം പഠനമാണെന്ന് തിരിച്ചറിഞ്ഞ് ആ പഠനത്തെയും തങ്ങളുടെ സാമൂഹ്യ പ്രവര്‍ത്തനത്തെയും ബന്ധിപ്പിക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെടുകയും ചെയ്യുക. ഇപ്പോഴും ഈ രണ്ട് കാര്യങ്ങളും നടക്കുന്നുണ്ടാകും. പക്ഷേ ഇത് രണ്ടും ബന്ധപ്പെട്ട് കൊണ്ട് ഇന്ന് നമ്മുടെ സമൂഹവുമായി ബന്ധം നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ടോ എന്ന് എനിക്ക് പൂര്‍ണ്ണമായി അറിഞ്ഞുകൂടാ.അടിയന്തരാവസ്ഥയുടെ കാലത്ത് പ്രതികരണത്തിന്റെ മാധ്യമമായി കവിത തിരഞ്ഞെടുക്കാന്‍ കാരണം?
കുട്ടിക്കാലത്തു തന്നെ മഹാഭാരതവും മറ്റും വായിച്ചു വളര്‍ന്നു വന്ന ഒരു സാധാരണ നാട്ടിന്‍ പുറത്തെ കുട്ടിയായിരുന്നു ഞാന്‍. ചെറുപ്പത്തില്‍ തന്നെ വളരെ ഗൗരവമല്ലാത്ത രീതിയില്‍ കവിതകള്‍ എഴുതാറുണ്ടായിരുന്നു. ഹൈസ്‌കൂള്‍ കാലത്ത് കവിതകള്‍ എഴുതുകയും കവിതാമത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്യാറുണ്ടായിരുന്നു. അതേ പോലെ തന്നെ കവിതകളുടെ പരിഭാഷ അക്കാലത്തു തന്നെ നടത്തിയിരുന്നു. ഷെല്ലിയുടെ, കീറ്റ്‌സിന്റെ കവിതകള്‍ ഉമ്മര്‍ ഖയാമിന്റെ കവിതകള്‍ ഇവയൊക്കെ മൊഴി മാറ്റം നടത്തിയ കാലമായിരുന്നു ഹൈസ്‌കൂള്‍ കാലം. തുടര്‍ന്ന് പുസ്തകങ്ങളുമായി അടുക്കുകയും പുറത്തെ കവികളുമായി പരിചയപ്പെടുകയും ഉണ്ടായി. തുടര്‍ന്നാണ് കവിതയാണ് ഭാഷയുടെ ഏറ്റവും സാന്ദ്രമായ രൂപം എന്ന കാഴ്ച്ചപ്പാടില്‍ എത്തിച്ചേരുകയും ഉണ്ടായി അതുകൊണ്ടു അതു തുടര്‍ന്നു പോയി. ഒരു കാലത്ത് കവിത എഴുതി പിന്നീട് കവിത എഴുതാതിരിക്കുകയും ചെയ്യുകയുണ്ടായ ഒരു പാടു പേരുണ്ട്. വായനയും പഠിച്ച കാര്യങ്ങളും പറയാവുന്ന മാധ്യമമാണ് കവിത എന്ന് സ്വയം ബോധ്യവും എനിക്കുണ്ട് ഇതെല്ലാം കൂടിയാണ് എന്നെ കവിതയില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
ബ്രഹ്ത്, കീറ്റ്‌സ്, നെരൂദ കവിതകള്‍ ഒക്കെ തന്നെ താങ്കള്‍ മലയാളവുമായ് താരതമ്യംനടത്തി. പടിഞ്ഞാറന്‍ സംസ്‌കാരവും നമ്മുടെ സംസ്‌കാരവും തമ്മിലുള്ള താരതമ്യ പഠനം ഇന്ന് സാധ്യമാണോ?
1970 കാലത്താണ് ഇത്തരത്തില്‍ വിവര്‍ത്തനങ്ങള്‍ പ്രധാനമായും നടന്നത്. അത് അക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റേയും, കൂടി ഭാഗമാണ്. ഇങ്ങനെ വീക്ഷണ ത്തിന്റെയും പ്രവര്‍ത്തനപ്പെടുത്താന്‍ തെരഞ്ഞെടുത്തിട്ടുള്ള കവിതകള്‍ പണ്ടത്തെ ക്ലേശങ്ങളേയും വിഷമതകളേയും പരിവര്‍ത്തനപ്പെടുത്താന്‍ പങ്കു വഹിച്ചിട്ടുള്ള എഴുത്തു കാരായിരുന്നു. യൂറോപ്പിലെ സോഷ്യലിസ്റ്റ് എഴുത്തുകാര്‍ ജര്‍മ്മനിയിലെ ബ്രഹ്ത്, ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാര്‍ ഇവരെല്ലാം തന്നെ ഒരേപ്രത്യയശാസ്ത്രബോധം ഉള്ളവരായിരുവെന്നൊന്നും പറഞ്ഞുകൂടാ. പക്ഷെ തങ്ങളുടെ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കിയ എഴുത്തുകാരെയാണ് ഇവര്‍. ഇവരെയാണ് അക്കാലത്ത് വലിയ രീതിയില്‍ മലയാളിക്ക് പരിചയപ്പെടുത്തി പോന്നിട്ടുള്ളത്. അതോടൊപ്പം തന്നെ ഞങ്ങളെല്ലാവരും കവിതയുടെ മുഖം നവീകരിക്കുന്ന കാലമായത് കൊണ്ട് അതിന് സഹായകമായ രീതിയില്‍ ആണ് എഴുതിയിട്ടുള്ളത്. രണ്ട് ഫംങ്ഷന്‍സ് ഉണ്ടായിരുന്നു. ആ കവിതകളില്‍, ഒന്ന് കവിതയുടെ ഭാവകത്വ പരിവര്‍ത്തനത്തിന് അനുസരിച്ച് വ്യക്തിയുടെ മാറ്റത്തിന് ഒരു പങ്ക് വഹിക്കുക എന്നുള്ളത് രണ്ട് സാമൂഹിക മാറ്റം പിന്തുണക്കുന്ന രീതിയിലുള്ള കവിതയെ പ്രചരിപ്പിക്കുക എന്നുള്ളത് അത് നിലച്ചു എന്ന് പറയാന്‍ ആവില്ല. അതിന്റെ അളവ് കുറഞ്ഞു എന്നു വേണമെങ്കില്‍ പറയാം.
മാഷ് ഇപ്പോള്‍ എഴുത്ത് തുടങ്ങിയിട്ട് ഒരു നീണ്ടകാലം ബേസിക്കലി ഒരധ്യാപകന്‍ ആയ താങ്കള്‍ക്ക് അധ്യാപകനെ പറ്റിയുള്ള ഇപ്പോഴത്തെ കാഴ്ച്ചപ്പാടും പഴയ കാഴ്ച്ചപ്പാടും ഒന്നു പറയാമോ?
ഞാന്‍ എല്ലാ കാലത്തും അധ്യാപനത്തെ വളരെ പവിത്രമായ ഒരു നിയോഗമായിട്ടാണ് കണ്ടിട്ടുള്ളത് . ഞാന്‍ കോളേജിലെ അധ്യാപനം നിറുത്തി എങ്കിലും എന്നെ സംബന്ധിച്ച് എന്റെ ക്ലാസ്മുറി ഒരു മുറിക്കകത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നല്ല എന്നു തോന്നുന്നു. എന്റെ പ്രഭാഷണങ്ങള്‍ മറ്റ് വിവിധ മേഖലകളില്‍ ഇടപെട്ടു കൊണ്ടുള്ള പ്രഭാഷണങ്ങളും ലേഖനങ്ങളും ഇതൊക്കെ ചെയ്യുമ്പോഴും ഒരധ്യാപകവ്യത്തിയുടെ ടെന്‍ഷന്‍ പോലെയാണ് കണ്ടുപോന്നിട്ടുള്ളത്. ഇത് കേരളം മൊത്തമെടുത്താലും പല അധ്യാപകരും ക്ലാസ് മുറിക്കകത്ത് മാത്രം ഒതുങ്ങി നിന്നവരായിരുന്നില്ല. അവര്‍ പലപ്പോഴും തങ്ങളുടെ ആശയങ്ങള്‍ പുറത്തേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിച്ചു. പല മാധ്യമങ്ങളിലൂടെ... അത്തരത്തില്‍ കൂടിയാണ് ഞാന്‍ അധ്യാപനത്തെ കാണുന്നത്. ക്ലാസ് മുറിയില്‍ ഒരധ്യാപകന്‍ നല്ല ഒരധ്യാപകന്‍ ആകേണ്ടതുണ്ട് . പക്ഷെ ഒരധ്യാപകന്‍ നല്ല അധ്യാപകന്‍ ആകുന്നത് അല്ലെങ്കില്‍ പൂര്‍ത്തിയാക്കപ്പെടുന്നത് ക്ലാസ് മുറിയിലല്ലാ സമൂഹത്തിലാണ് എന്ന് തോന്നുന്നു. ഒരധ്യാപകന്റെ അധ്യാപകവ്യത്തി നടക്കേണ്ടത് പൊതുസമൂഹത്തിലാണ്.
അധ്യാപകന്‍ എന്ന പഴയ സങ്കല്‍പവും പുതിയ സങ്കല്‍പ്പവും തമ്മില്‍ വ്യത്യാസം വല്ലതുമുണ്ടോ?
എന്നെ സംബന്ധിച്ച് മാറ്റമൊന്നുമില്ല. പക്ഷെ അധ്യാപകര്‍ക്കു തന്നെ അധ്യാപനത്തെ പറ്റിയുള്ള സങ്കല്‍പ്പങ്ങളില്‍ മാറ്റം വന്നിട്ടുണ്ടോ എന്നതിന് വ്യക്തമായിട്ട് പറയാന്‍ സാധിക്കില്ല എനിക്ക് തോന്നുന്നു.ഒരു ന്യുനപക്ഷമെങ്കിലും ഇത്തരത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു നിയോഗമായിട്ട് കാണുന്നവരായിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. അതേ സമയം തന്നെ എനിക്ക് സംശയമുള്ളത് ഒരു വലിയ ഭൂരിപക്ഷത്തിന് ആ സങ്കല്‍പം നഷ്ടമായിട്ടില്ലേഎന്നുള്ളതാണ്. പല ജോലികളില്‍പ്പെട്ട ഒരു ജോലി എന്ന രീതിയില്‍ കാണുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടില്ലേ എന്നു തോന്നുന്നു. കാരണം ക്ലാസുമുറിയില്‍ തന്നെ തന്റെ അധ്യാപനം കൃത്യമായി നിര്‍വ്വഹിക്കാത്ത ഒട്ടേറെ അധ്യാപകര്‍ നിര്‍ഭാഗ്യവശാല്‍ നമുക്കുണ്ട്. അങ്ങനെ വരുന്നത് പല ജോലികളില്‍പ്പെട്ട ഒരുജോലി എന്ന കാഴ്ച്ചപ്പാടുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടല്ലേ. അധ്യാപനവ്യത്തിയെക്കാള്‍ കൂടുതല്‍ പ്രതിഫലം കിട്ടുന്ന കുറെ ജോലികള്‍ ഇന്നുണ്ട്. വളരെ തരം താണ തരത്തിലുള്ള ഒരു ജോലിയാണ് അധ്യാപനം എന്ന കാഴ്ച്ചപ്പാട് ഇന്നും വളര്‍ന്നു വന്നിട്ടുണ്ട്. പക്ഷെ നമ്മുടെ സാഹചര്യം അതല്ല, ഒരു സ്‌കൂള്‍ അധ്യാപ കന്‍, പ്രത്യേകിച്ചും കോളേജ് അധ്യാപകന്‍ എന്നു ഞാന്‍ പറയും ഓരോ സമൂഹത്തിലും ഒരു ഗ്രാമത്തിന്റെ ഒരു ചെറിയ പട്ടണത്തിന്റെ നേതൃ സ്ഥാനം അല്ലെങ്കില്‍ ഒരു കാരണവരുടെ സ്ഥാനം അവര്‍ക്കുണ്ടാകും. ഒരു മാഷ് എന്ന പേര്, ഒരു മാഷ് എന്ന സങ്കല്‍പ്പം നമുക്ക് വളരെ മുന്‍പേ ഉണ്ട്. എല്ലാ കാര്യങ്ങളും അറിയുന്ന 'ഒരറിവിന്റെ ഉറവിടം' എന്നുള്ള നിലയ്ക്ക് കാണുന്നു. എന്തു കാര്യത്തിനും സ്വകാര്യമായ കാര്യത്തിനു പോലും ഉപദേശം തേടുന്ന, ഒരു പ്രണയ വിവാഹത്തിന് പോലും ആ പ്രദേശത്തെ ചെറുപ്പക്കാര്‍ ചിലപ്പോള്‍ ഉപദേശം തേടുക അവിടുത്തെ ആ മാഷോടായിരിക്കും. ആ മാഷ്, ആ സങ്കല്‍പ്പം ഇപ്പോള്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണോ എന്നെനിക്ക് ഭയമുണ്ട് കാരണം എല്ലാവരേയും ആദരം നേടുന്ന, ഉപദേശിക്കാന്‍ തയ്യാറായ, സംശയ ങ്ങള്‍ ദൂരീകരിക്കാന്‍ കഴിവുള്ള ആ തരത്തിലുള്ള മാഷ്. കേരളത്തില്‍ 'മാഷ് ' എന്ന വാക്ക് 'മാസ്റ്റര്‍' എന്ന് ഇംഗ്ലീഷില്‍ പറയുമ്പോള്‍ അതിന് 'യജമാനന്‍' എന്നൊക്കെ അര്‍ത്ഥമുണ്ട്. ആ അര്‍ത്ഥത്തിലല്ലാ നമുക്ക് മാഷ് എന്നത്. ആ അര്‍ത്ഥത്തിലുള്ള 'മാഷ് ' ഇന്ന് ഇല്ലാതായി പോകുന്നു ണ്ടോ? അധ്യാപനം എന്നാല്‍ ഒരു സോഷ്യല്‍ വിഷനാണ്. സാമൂഹിക മായ ഒരു പ്രവര്‍ത്തനമാണ്. ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനുള്ള അവ രുടെ സ്വഭാവ രൂപീകരണത്തിനുള്ള ആ സമൂഹത്തെ കുറിച്ചുള്ള ഒരു കാഴ്ച്ചപ്പാടിന്റെ രൂപീകരണത്തില്‍ ഒക്കെ തന്നെ ഒരധ്യാപകന് വളരെ വലിയ ഒരു പങ്കുണ്ട്. ആ പങ്ക് നിര്‍വ്വ ഹിക്കാന്‍ കഴിയുന്നുണ്ടോ? മുന്‍പ ത്തെപ്പോലെ കഴിയുന്നുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.
അടിയന്തരാവസ്ഥയുടെ കാലത്ത് താങ്കള്‍ എഴുതിയ കവിതയാണല്ലോ ‘സുലേഖ’ കാല്‍പനികമായ ഒരു കവിത എഴുതുമ്പോള്‍ പോലും പൊതു സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുന്ന തീഷ്ണത കവിതയില്‍ വന്നിരിക്കുന്നു. ഇതിനെക്കുറിച്ച് താങ്കള്‍ എന്തുപറയുന്നു.?
അടിയന്തരാവസ്ഥകാലത്ത് വളരെ ശക്തമായ രീതിയില്‍പ്രതികരിച്ചവരായിരുന്നു അന്നത്തെ കവികള്‍. അടിയന്തിരാവസ്ഥപോലെതന്നെ പൊതുജീവിതത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന തീവ്രവാദ നീക്കങ്ങള്‍ക്കെതിരെയും മറ്റ് സാമൂഹിക അനീതിക്കെതിരേയും ഇന്നത്തെ കവികള്‍ പ്രതികരിക്കേണ്ടതല്ലെ. അവരിങ്ങനെ മയങ്ങികിടക്കുന്നത് ശരിയാണോ?
അത് ഒരു പക്ഷെ ഇക്കാലത്ത് കവികളെ പറ്റി പറയാവുന്ന വിമര്‍ശനങ്ങളില്‍ ഒന്നാണ്. കവികളുടെ പേരില്‍ ഒരാരോപണം ഉന്നയിക്കുക എന്ന രീതിയില്‍ അല്ല ഞാനിതിനെ പറയുന്നത്. ഒരു പക്ഷെ നമ്മുടെ കാലത്തിന്റെ പ്രശ്‌നമാകാം നമ്മള്‍ വലിയ രീതിയില്‍ പ്രതീക്ഷിച്ചിരുന്ന പ്രസ്ഥാനങ്ങള്‍ ഇല്ലാതായി പോവുക. സാമൂഹികമായ അടിസ്ഥാന പരിവര്‍ത്തനത്തെ പറ്റിയോ വിപ്ലവത്തെ പറ്റിയോ ഉള്ള പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍ക്കുക. അത്തരം ഒരു കാലഘട്ടം ഒരു പക്ഷെ കവികളെ അത്തരത്തിലേയ്ക്ക് നീക്കിയതുമായിരിക്കാം. അറുപതുകളിലോ എഴുപതുകളിലോ ഉണ്ടായിരുന്ന ആ ഊര്‍ജസ്വലത സാമൂഹികമായ അതിന്റെ ഉല്‍ക്കണ്ഠകളും അതിന്റെ ജാഗ്രതയും കുറെയൊക്കെ ഒരു പക്ഷെ ഇക്കാലത്തെ കവികള്‍ക്ക് കുറഞ്ഞിട്ടില്ലേ എന്നെനിക്ക് സംശയമുണ്ട്. എനിക്ക് തോന്നുന്നു, ഇക്കാലത്ത് ഏറ്റവും പ്രചാരമേറുന്ന പല കവികളിലും ഒക്കെ തന്നെ ഇത് കുറവുണ്ട്. ഒരു പക്ഷെ ബാലചന്ദ്രന്‍ചുള്ളിക്കാടിനു ശേഷമുള്ള കവിതയെക്കുറിച്ച് പറയാവുന്ന പൊതുവെയുള്ള ഒന്നാണ് ഇത്തരത്തിലുള്ള മാന്ദ്യം ജാഗ്രതക്കുറവ് ഉണ്ട് എന്നുള്ളത്
മലയാളികള്‍ വൈചാരിക ബോധത്തിന് പ്രധാന്യം കൊടുക്കുന്നില്ല. വൈകാരിക ബോധത്തിനാണ് പ്രാധാന്യം കൊടുക്കുന്നത് എന്ന ആരോപണത്തെ പറ്റി എന്താണ് താങ്കളുടെ അഭിപ്രായം?
സാമാന്യമായ ഒരു പ്രസ്താവന സാധ്യമാണ് എന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ ഇവിടെ വിചാരപ്രധാനമായപരിവര്‍ത്തനങ്ങള്‍ ഉദാഹരണത്തിന് കേരളീയ നവോത്ഥാനത്തെക്കുറിച്ച് പറയാം. ആ നവോത്ഥാനത്തില്‍ പ്രവര്‍ത്തിച്ച ആളുകള്‍ ഇപ്പോള്‍ വി.ടിആയാലും അയ്യന്‍കാളിആയാലും ഇ.എം.എസ് ആയാലും അവരെല്ലാവരും തന്നെ വിചാരവിപ്ലവത്തിന് ഒരു തരത്തില്‍ ജന്‍മം നല്‍കിയ ആളുകളാണ് അപ്പോള്‍ ആ തരത്തിലുള്ള കാലഘട്ടങ്ങള്‍ നമുക്ക് ഉണ്ടായിട്ടുണ്ട്. വിചാര പ്രധാനമാക്കുന്ന അല്ലെങ്കില്‍ സാമൂഹിക പരിവര്‍ത്തനത്തിനുവേണ്ടി തങ്ങളുടെ മസ്തിഷ്‌കങ്ങളെ സമര്‍പ്പിക്കുന്ന ഒരു പാട് തീരുമാനങ്ങള്‍ നമുക്ക് ഉണ്ടായിട്ടുണ്ട്. അതേ സമയം തന്നെ നമ്മള്‍ വളരെ വികാരജീവികള്‍ കൂടി ആണ്. വേണ്ട പോലെ നമ്മുടെ വിചാരങ്ങള്‍ ആവശ്യമാകുന്ന സന്ദര്‍ഭങ്ങളില്‍ പോലും നമ്മള്‍ വികാരപരമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് സംശയിക്കേണ്ടതായ കാര്യമാണ്. പക്ഷെ അത് നമുക്ക് സാമാന്യവത്ക്കരിച്ച് പറയാന്‍ സാധിക്കില്ല. കാരണം പല കാലങ്ങളിലും വൈകാരിക തലം മുന്നോട്ട് വരാറുണ്ട് 70 കള്‍ അത്തരം കാലമായിരുന്നു. 40-50കള്‍ അത്തരത്തിലായിരുന്നു. അപ്പോള്‍ ആ തരത്തിലുള്ള സാമൂഹ്യ ജാഗ്രതയുടെ കാലത്ത് വൈകാരിക തലം മുന്നോട്ട് വരുന്നുണ്ട്.


No comments:
Post a Comment